കോട്ടയം: അയര്‍ക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടി. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഭർത്താവ് സോണിയാണ് അല്‍പ്പനയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കിയത്. സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷം ഇയാള്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. വൈകാതെ പ്രതി പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തും.
















