അസഹിഷ്ണുതയും മതവൈരവും വീണ്ടും രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം പോലും ചിലർ സങ്കുചിതമായി നിഷേധിക്കുകയാണ്. കാവിയാണ് രാജ്യത്തിന്റെ മുഖമുദ്രയെന്ന് ഒരു സംഘമാളുകൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന ജനാധിപത്യം നിലനിൽക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ഓരോ ദിനവും ഇവിടുത്തെ സാമൂഹികാന്തരീഷം മാറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ സ്വത്വത്തെ പറ്റി സംസാരിക്കുന്ന നിലമ്പൂർ MLA ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്. മുസ്ലിം സമുദായത്തെ വോട്ട് ബാങ്കാക്കി ലക്ഷ്യം വെച്ചുള്ള ലീഗ് പാർട്ടി രൂപീകരണത്തിനും നിരന്തരം ആ പാർട്ടിക്കുമെതിരെ ശബ്ദമുയർത്തിയ ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. അതുകൊണ്ട് തന്നെ ആ വാക്കുകൾ മൂർച്ഛ കൂടുതലാകും.
ഇന്ത്യയിൽ എല്ലാവരും വൈദേശീകരാണെന്നും ചരിത്രം പരിശോധിച്ചാൽ എല്ലാവരും ഇങ്ങോട്ട് വന്നു ചേർന്നവരാണെന്നും ഷൗക്കത്ത് പറയുന്നു. ബാബറിനു പിന്നാലെ ആര്യൻമാരും പിന്നാലെ അറബികളും പേർഷ്യക്കാരും എല്ലാം വന്നത്. ഇത് ആരുടെ മണ്ണാണ് ഇത്? എവിടെവെച്ച് മുറിക്കും? സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ എല്ലാ മതങ്ങളെയും ചേർത്തുനിർത്തുന്ന ബഹുസ്വരതയെ അംഗീകരിക്കുന്ന സഹിഷ്ണുതയോടെ കാര്യങ്ങളെ നോക്കി കാണുന്ന ഒരു രാജ്യത്തിൽ നിന്നാണെന്ന വാക്കുകളാണ് ഇതിന് ഏറ്റവും അനുയോജ്യം. മറ്റു രാജ്യങ്ങളിൽ വൈദേശീകരായ മതങ്ങളെയെല്ലാം ആട്ടിയോടിച്ചപ്പോൾ ഇതിനെയെല്ലാം ചേർത്തു നിർത്തിയ രാജ്യത്തിന്റെ പേരാണ് ഇന്ത്യയെന്നും അദ്ദേഹം പറയുന്നു.
ഹൈന്ദവനായ വിവേകാനന്ദൻ ഈ രാജ്യത്തിന്റെ ബഹുസ്വരതയെയാണ് അടയാളപ്പെടുന്നത്.
അത്തരത്തിൽ സഹിഷ്ണുതയോടെ ഈ രാജ്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ കാവിയാണ് ഇന്ത്യയുടെ കാവി, അല്ലാതെ യോഗി ആദിത്യനാഥിന്റെ കാവിയല്ല ഇന്തയുടേതെന്നും അദ്ദേഹം പറയുന്നു.
content highlight: Aryadan Shoukath
















