കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ എംഡിഎംഎ പിടികൂടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.
വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ എംഡിഎംഎയുമായി പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21 പാക്കറ്റുകളിലാക്കി മറ്റു വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയതായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. മലപ്പുറം ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പോലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ആര്‍ക്കുവേണ്ടിയാണ് ഇത് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
















