പാരീസ്: ലോകത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം. കള്ളന്മാര്‍ മ്യൂസിയത്തിന്റെ അകത്തുകടന്ന് വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങൾ കവര്‍ന്നതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രി പറഞ്ഞു.
മുഖംമൂടി ധരിച്ച മൂന്ന് പേരാണ് മോഷണം നടത്തിയത്. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമെന്ന് സൂചന. മ്യൂസിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മൊണാലിസ ചിത്രമടക്കം ഈ മ്യൂസിയത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ലൂവ്ര്.
















