ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്.
ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.
STORY HIGHLIGHT : 4 killed in firecracker explosion in Chennai, Avadi
















