ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. ഇന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 52 പേരാണ്. കരാർ ലംഘിച്ചുള്ള കനത്ത ആക്രമണം, വെടിനിർത്തൽ ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കൂട്ടിച്ചേർത്തു. ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനിടെ വെടിനിർത്തൽ കരാറിലെ തുടർ ചർച്ചകൾക്കായി ഹമാസ് സംഘം കെയ്‌റോയിൽ എത്തി.
STORY HIGHLIGHT : Israel and Hamas launch airstrikes in Gaza, violating peace agreement
















