ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും ദിമപുറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടയിലാണ് സംഭവം.
തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ തീകെടുത്തി. ആർക്കും പരിക്കുകളില്ലെന്നും യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ഇൻഡിഗോ വിമാനത്തിന്റെ വക്താവ് അറിയിച്ചു.
അപകടം നടന്ന ഉടനെ ജീവനക്കാർ ജാഗ്രതയോടും വേഗത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ നിയന്ത്രണവിധേയമാക്കിയെന്ന് ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഈ ആഴ്ച സമാനമായ മറ്റൊരു സംഭവവുമുണ്ടായിരുന്നു.
















