തൃശൂർ: കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയിൽ.
തൃശൂർ പെരുവല്ലൂരിലാണ് റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത് പുഷ്പചക്രം വച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സുരേഷ് ഗോപി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ശനിയാഴ്‌ചയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഞായറാഴ്‌ചയാണ് ഇത് തകർന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫലകം തകർത്ത് അതിനുമുകളിൽ ഒരു പുഷ്‌പചക്രം വച്ച നിലയിലായിരുന്നു.
















