ഇന്ന് രാജ്യമൊട്ടാകെ ദീപപ്രഭയില്‍ ആറാടുന്നു. അതിനിടയില്‍ മറ്റൊരാള്‍ കൂടി ആറാടുന്നുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ സ്വര്‍ണം തന്നെയാണത്.
സ്വന്തം റെക്കോഡുകള്‍ തന്നെ തിരുത്തികുറിച്ച് മുന്നേറുകയാണ് സ്വര്‍ണം. എന്നാല്‍ ഈ ദീപാവലി ദിനത്തില്‍ സ്വര്‍ണം തന്റെ ശോഭ അല്‍പം കുറച്ചിരിക്കുകയാണ്, കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 95,840 രൂപയാണ് വില. കഴിഞ്ഞ ദിവസം 95,960 രൂപയായിരുന്നു. 120 രൂപയാണ് ഇടിവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,995 രൂപയില്‍ നിന്ന് 11,980 രൂപയിലേക്ക് വില താഴ്ന്നു. 15 രൂപയുടെ കുറവാണുള്ളത്.
content highlight: Gold rate
















