പാവയ്ക്ക മിക്കവർക്കും അത്ര പ്രിയമല്ല, എങ്കിലും കയ്പ്പ് കളഞ്ഞെടുത്ത് തോരൻ വച്ചാല്‍ ചോറിനു കഴിക്കാം. പാവയ്ക്ക തോരനും മെഴുക്കുപെരട്ടിയും പാവയ്ക്ക വറുത്തതും രുചിച്ചവർക്ക് ഇനി പാവയ്ക്ക അച്ചാർ ഉണ്ടാക്കിയാലോ? സിംപിളായി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പാവയ്ക്ക :1വട്ടത്തിൽ അരിഞ്ഞത്
പച്ചമുളക് :15
വെളുത്തുള്ളി :15
വർത്തിടാൻ :
നല്ലെണ്ണ :2ടീസ്പൂൺ
ഉലുവ :1/4ടീസ്പൂൺ
കടുക് :1ടീസ്പൂൺ
വെള്ളം :1കപ്പ്
വിനാ ഗരി :4ടേബിൾ സ്പൂൺ
ചെറുനാരങ്ങാ നീര് :1
പഞ്ചസാര :1ടീസ്പൂൺ
ഉപ്പ്
തയ്യാറാക്കുന്ന വിധം
പാവയ്ക്കാ, പച്ചമുളക്, വെളുത്തുള്ളി ആവി കയറ്റി എടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോ ഉലുവ, കടുക് ഇട്ട് പൊട്ടിയാൽ പച്ചമുളക് ഇട്ട് വഴറ്റുക. വെള്ളം, വിനാഗരി, പഞ്ചസാര, നാരങ്ങാനീര്, ഉപ്പ് ചേർത്ത് നന്നായി തിളച്ചതിനു ശേഷം ഓഫ് ചെയ്ത് പാവയ് ക്കാ, വെളുത്തുള്ളി ചേർക്കുക. ചൂടാറി യതിനു ശേഷം കുപ്പിയിലാക്കുക. പാവയ്ക്ക അച്ചാർ തയാർ.
















