മലപ്പുറം: ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവ്.
ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞ മട്ടില്ലെന്ന് എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം പറഞ്ഞു.
ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് കാണിച്ച ആര്‍ജ്ജവമെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് കാട്ടണമെന്നും റഹ്‌മത്തുല്ലാഹ് സഖാഫി പറഞ്ഞു.
മുസ്‌ലീം ലീഗ് മൂന്നുദിവസം മൗനവ്രതം ആചരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















