ശർക്കരയും തേങ്ങയും വച്ച അട ചൂടോടെ കഴിക്കണം. ഹാ എന്താ രുചി. നാലുമണി പലഹാരമായും രാവിലത്തെ വിഭവമായും തയാറാക്കാവുന്നതാണ്. വാഴയിലയിൽ വച്ച് അട ഉണ്ടാക്കുന്നതാണ് രുചിയെങ്കിലും ചിലയിടത്ത് വാഴയില കിട്ടണമെന്നില്ല. വാഴയില ഇല്ലാതെയും രുചിയേറിയ അട ഉണ്ടാക്കാം.
ചേരുവകൾ
ശർക്കര
വെള്ളം
റോബസ്റ്റ പഴം
ഏലയ്ക്ക
ചുക്ക് പൊടി
ഉപ്പ്
നെയ്യ്
ജീരകപ്പൊടി
ഗോതമ്പ് പൊടി
തേങ്ങ
ബട്ടർ പേപ്പർ
തയ്യാറാക്കുന്ന വിധം
ശർക്കര പാനി കാച്ചിയെടുക്കുക. പഴം നന്നായി അടിച്ചെടുക്കുക. ചെറുതീയിൽ ശർക്കര പാനിയിലേക്ക് അടിച്ചെടുത്ത പഴം ചേർക്കുക. ഏലയ്ക്ക, ചുക്ക് പൊടി, നുള്ള് ഉപ്പ്, നെയ്യ്, ജീരകപ്പൊടി, ചേർക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി അല്ലെങ്കിൽ അരിപ്പൊടിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച് എടുക്കുക.ലബട്ടർ പേപ്പറിലേക് ഈ മിശ്രിതം പരത്തി എടുത്ത് ആവിയിൽ വേവിച്ചെടുക്കുക. നമ്മുടെ സ്വാദിഷ്ടമായ അട തയാർ.
















