അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ രണ്ട് കോടിയിലധികം വിലവരുന്ന വിദേശമദ്യം പിടികൂടി.
ദീപാവലിക്ക് മുന്നോടിയായി അഹമ്മദാബാദ് പൊലീസ് നടത്തിയ റെയ്ഡുകളിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഇവ ബുള്‍ഡോസറുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു.
അഹമ്മദാബാദ് ഈസ്റ്റിലെ സോണ്‍ അഞ്ചിലുളള റാമോല്‍, നികോല്‍, ഒദ്ധവ്, രാഖിയാല്‍, ഗോമതിപൂര്‍, ബാപുനഗര്‍, അംറൈവാഡി എന്നീ മേഖലകളില്‍ നടത്തിയ റെയ്ഡുകളില്‍ 1.69 കോടി വിലയുളള വിദേശമദ്യമാണ് പിടികൂടിയത്. സോണ്‍ ഏഴിലുളള സര്‍ഖേജ്, വാസ്‌ന, സാറ്റലൈറ്റ്, ബോദക്‌ദേവ്, വെജല്‍പൂര്‍, എല്ലീസ് ബ്രിഡ്ജ്, അനന്ദ്‌നഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 37 ലക്ഷം വിലമതിക്കുന്ന വിദേശമദ്യവും പിടികൂടി.
















