വായ്പാ ഇൻസ്റ്റാൾമെന്റ് അടവിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇളയ സഹോദരനെ ട്രക്ക് കയറ്റിക്കൊന്ന് ജ്യേഷ്ഠൻ. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ദേവിപൂർ പാെലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. 42കാരനായ സഞ്ജീവ് ഭട്ട് ആണ് അനിയനായ ബിട്ടു (35)വിനെ കൊലപ്പെടുത്തിയത്. ചൗധരിദിഹ് റോഡിലെ ഒരു തട്ടുകടയ്ക്ക് സമീപം നിന്ന് ബിട്ടു ഇരുചക്ര വാഹനം കഴുകുമ്പോഴായിരുന്നു സഹോദരൻ ട്രക്ക് ഇടിച്ചുകയറ്റിയത്. കൊലയ്ക്കു ശേഷം ട്രക്ക് ഉപേക്ഷിച്ച് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ബിട്ടുവിന്റെ പേരിൽ വാങ്ങിയ ട്രക്കിന്റെ ഇഎംഐ അടവിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും സംഭവസമയത്ത് സഞ്ജീത് മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
















