പി എം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫ് ചർച്ച ചെയ്യുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞിരിക്കുകയാണ്. പി എം ശ്രീ പദ്ധതിയെ എത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി പി ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര വിഹിതം വാങ്ങിയെടുക്കാനും കഴിയണം. കേന്ദ്ര വിഹിതം ലഭിക്കാനാവശ്യമായ നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















