തൃശൂർ: മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃശൂരിലെ സൺ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. തൃശൂരിൽ ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കെ സുധാകരന് അസ്വസ്ഥത ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയാണ്.
വിശദമായ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
















