നെടുമങ്ങാട് സിപിഎം,എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതിനെ തുടർന്ന് എസ്ഡിപിഐയുടെയും ഡിവൈഎഫ്ഐയുടെയും രണ്ട് ആംബുലൻസുകളാണ് പരസ്പരം തകർത്തത്.
ഇന്നലെ രാത്രിയോടെ അഴീക്കോടു വച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റിരുന്നു. ഇതിന് പിന്നിൽ എസ്‌ഡിപിഐക്കാരാണു എന്ന് ആരോപിച്ചായിരുന്നു സംഘർഷം ഉണ്ടായത് . ഇതിനു പിന്നാലെയാണ് എസ്‌ഡിപിഐയുടെ ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർക്കുന്ന സംഭവം ഉണ്ടായത്. സമീപത്തെ കാറിന്റെ ചില്ലും തകർത്തിരുന്നു. സിപിഎം പ്രവർത്തകരാണ് ഇതു ചെയ്തതെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
തുടർന്നാണു നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചത്. ഇതിന്റെ മുന്നോടിയായി സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ രാവിലെ നെടുമങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
















