ഡോർ അടയ്ക്കാതെ ഗതാഗതം നടത്തി യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചുവീണ് മരണപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്ന പുത്തൂർ വെട്ടൂകാട് സ്വദേശിയായ താണിപറമ്പിൽ വീട്ടിൽ രജീഷ് (29), കണ്ടക്ടറായിരുന്ന പുത്തൂർ വെട്ടൂക്കാട് സ്വദേശിയായ പുഞ്ചടത്ത് വീട്ടിൽ അജലകുമാർ (41) എന്നിവരെയാണ് ഒരു വർഷം തടവിനും രണ്ടു പേർക്കും ഒന്നര ലക്ഷം രൂപ വീതം മൊത്തം മൂന്നു ലക്ഷം രൂപ പിഴയും തൃശൂർ ജുഡീഷ്യൽ നമ്പർ വൺ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്.
2013 വർഷത്തിൽ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം KL-18- 8199 എന്ന സ്വകാര്യ ബസ്സിൻെറ ഡ്രൈവറും കണ്ടക്ടറുമായ പ്രതികൾ ബസ്സിൻെറ ഡോർ അടയ്ക്കാതെ അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും ഓടിച്ചതിൽ മാർ അപ്രേം ഭാഗത്തുവച്ച് യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചുവീണ് ഗുരുതരമായ പരിക്കുപറ്റി മരണപ്പെടുകയായിരുന്നു. ഇക്കാര്യത്തിന് തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് വിഭാഗം കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സബ് ഇൻസ്പെക്ടർ എൻ ബി രാമകൃഷ്ണൻ അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർുപ്പിക്കുകയും ചെയ്തു.
STORY HIGHLIGHT : Passenger dies after falling from private bus; Driver and conductor sentenced to one year in jail and fined Rs 3 lakh
















