സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 161 ജലസംഭരണികള്‍ ഉപയോഗശൂന്യം. ഉപയോഗ ശൂന്യമായ ജലസംഭരണികള്‍ ഏറ്റവും അധികം എറണാകുളം ജില്ലയിലാണ്. അപകടം പതിയിരിക്കുന്ന പഴക്കം ചെന്ന ജലസംഭരണികള്‍ പൊളിച്ചു മാറ്റുന്ന നടപടികള്‍ക്ക് ഒച്ചിഴയുന്ന വേഗമാണ്. ശുദ്ധജല വിതരണത്തിനായി സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സംഭരണികളില്‍ ബഹുഭൂരിപക്ഷവും ഇന്ന് അപകടാവസ്ഥയിലാണ്. ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 161 ശുദ്ധജല സംഭരണികളാണ് നിലവില്‍ ഉപയോഗശൂന്യമായത്. കാലപഴക്കംമൂലം അപകടാവസ്ഥയിലായ ഈ ടാങ്കുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ജലസേചന വകുപ്പ് ആരംഭിച്ചെങ്കിലും എങ്ങും എത്തിയില്ല.
സംസ്ഥാന ജലസേചന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഉപയോഗ ശൂന്യമായ ജലസംഭരണി ടാങ്കുകള്‍ കൂടുതലുള്ളത് എറണാകുളം ജില്ല യിലാണ്. എറണാകുളത്ത് മാത്രം 27 ടാങ്കുകളാണ് ഉപയോഗശൂന്യമായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ 22 ടാങ്കുകളും ആലപ്പുഴ ജില്ലയില്‍ 20 ടാങ്കുകളുമാണ് ഉപയോഗശൂന്യമായിട്ടുള്ളത്.പത്തനംതിട്ട ജില്ലയിലെ ജലസംഭരണികളെല്ലാം ഉപയോഗപ്രദമാണ്. കാലപ്പഴക്കം മൂലം തകര്‍ന്ന് വീഴാറായ ജലസംഭരണികള്‍ വലിയ അപകട ഭീതി ഉണ്ടാക്കുന്നുവെന് പലകുറി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഡി കമ്മീഷന്‍ ചെയ്യേണ്ട വര്‍ഷങ്ങള്‍ പിന്നിട്ടും 17ലധികം ശുദ്ധജലസംഭരണികളിലും നിലവില്‍ സംസ്ഥാനത്ത് ജലം സംഭരിക്കുന്നുണ്ട്. വലിയ അപകടം ഉണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഈ ജലസംഭരണം.
STORY HIGHLIGHT :161 water reservoirs owned by the Water Authority are unusable
















