അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക് കടന്നു. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്.
ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. അമേരിക്കൻ ആണവായുധ പരിപാലന ചുമതലയുള്ള 1400 ജീവനക്കാരെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിട്രേഷൻ പിരിച്ചുവിടുകയും ചെയ്തിരുന്നു.
എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.
















