മുംബൈയിലെ വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന സൂചികയില്‍. 9 സ്ഥലങ്ങളില്‍ വളരെ മോശം വായു ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷ വേളയിൽ പടക്കങ്ങളുടെ ഉപയോഗം വർദ്ധിച്ചതും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതുമാണ് മുംബൈയിലെ വായുവിൻ്റെ ഗുണനിലവാരം മോശമാകാൻ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
ദീപാവലി ദിനമായ ഇന്നലെ രാവിലെ മുംബൈയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) ഗണ്യമായി ഇടിഞ്ഞു. നഗരത്തിൽ വായു ഗുണനിലവാര സൂചിക 187 ആണ് രേഖപ്പെടുത്തിയത്, ഒക്ടോബർ 10ന് മൺസൂൺ പിൻവാങ്ങിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും മോശം അവസ്ഥയാണിത്.
















