കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്.
കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. സി പി ഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സ്വീകരണം ഇന്ന് നടക്കും.
കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായി . തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി വെച്ച് CPIMൽ ചേർന്നു.
















