ഹൈദരാബാദിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ആശുപത്രിയിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തി തെലങ്കാന പൊലീസ്. ഷെയ്ഖ് റിയാസ് എന്ന പ്രതിയെയാണ് കൊലപ്പെടുത്തിയത്. നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്ന ഏറ്റുമുട്ടൽ നടന്നത്. പോലീസുകാരന്റെ തോക്ക് തട്ടിയെടുത്തു രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു തെലങ്കാന പൊലീസ് പ്രതിയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ ആയിരുന്നു ഷെയ്ഖ് റിയാസ്. ഇതിന് ഇടയിൽ റിയാസിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിദോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരാളുമായി നടന്ന ഏറ്റുമുട്ടലിൽ റിയാസിനെ പരിക്കേൽക്കുകയും അങ്ങനെ അയാളെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.
ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ ഇയാൾ പോലീസുകാരന്റെ തോക്ക് തട്ടി പറിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരു പോലീസുകാരന്റെ നേർക്ക് വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആണ് പ്രതി കൊല്ലപ്പെട്ടത്.
















