നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് വാണിങ് സെന്റര്‍ അറബിക്കടലിന് തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത ഉണ്ടന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കടലിന്റെ മധ്യഭാഗത്തായി മണിക്കൂറിൽ 31-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടന്നും അധികൃതർ അറിയിച്ചു.
ഒമാനില്‍ പ്രത്യാഘതമുണ്ടാക്കാതെ കാറ്റ് വടക്കു-പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതിഷിക്കുന്നത് എന്നും ,എന്നാല്‍ ചില മേഖലകളില്‍ ഉയര്‍ന്നതും ഇടത്തരവുമായ മേഘങ്ങള്‍ രൂപപ്പെടാനും സാധ്യത ഉണ്ടന്നും അറിയിച്ചു,
















