വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെഎസ്‌യു. ആർ.എസ്.എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പറഞ്ഞ് സർക്കാരിന് വർഷങ്ങൾക്ക് ശേഷം നയ വ്യതിയാനം വന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ പ്രച്ഛന്ന വേഷം കെട്ടുന്നവരായി മാറി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ സംഘപരിവാർ അജണ്ടയെ സി.പി.ഐ.എം അംഗീകരിക്കുന്നു. ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പ്രീതിപ്പെടുത്തുകയാണ് പിണറായി വിജയൻ. പിണറായി വിജയൻ നരേന്ദ്ര മോദിയുടെ കാവൽ മുഖ്യമന്ത്രിയായി മാറി. കെഎസ്‌യു പോരാട്ടം കടുപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കേന്ദ്ര സമ്മർദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ബിജെപി- സിപിഎം അന്തർധാരയുടെ ഭാഗം.
സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാർട്ടികളുടെ എതിർപ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘ്പരിവാറിനെ പ്രീതിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
















