കുളിർമ പകരാൻ തണുപ്പും മധുരവും ചേർന്ന പുതുമയുള്ള കപ്പ പുഡിങ് പരീക്ഷിച്ചാലോ?
ചേരുവകൾ
കപ്പ – 250 ഗ്രാം
പാൽ – അര ലീറ്റർ
പഞ്ചസാര– മുക്കാല്‍ കപ്പ്
പാൽപ്പൊടി – നാല് സ്പൂണ്‍, അല്‍പം പാലിൽ കലക്കിയത്.
ചൈനാഗ്രാസ് – 20 ഗ്രാം, വെള്ളത്തിൽ കുതിർത്തത്
വനില എസ്സൻസ്– രണ്ട്– മൂന്ന് തുള്ളി
പിസ്ത നുറുക്കിയത്– അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
കപ്പ നന്നായി ഗ്രേറ്റ് ചെയ്തു പിഴിഞ്ഞു നീരു കളയുക.
∙ഇതിലേക്കു പാലും പഞ്ചസാരയും ചേർത്തു വേവിക്കണം.
∙നന്നായി വെന്തുടയുമ്പോൾ പാൽപ്പൊടി കലക്കിയതു ചേർത്തു കുറുക്കണം.
∙നന്നായി കുറുകുമ്പോൾ ചൈനാഗ്രാസ് ഉരുക്കി അരിച്ചതു ചേർക്കുക.
∙വനില എസ്സൻസ് ചേർത്തു വാങ്ങാം.
∙ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം പിസ്ത നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙കണ്ടൻസ്ഡ് മിൽക്ക് ചേർത്തും പുഡിങ് തയാറാക്കാം.
















