കൊച്ചി: കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോൺ. ശബരിമല തന്ത്രിക്കേസ്, വരാപ്പുഴ പെൺവാണിഭം, ആൽത്തറ വിനീഷ് വധം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടു പോകൽ, തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. ‘തെക്കിനി’ എന്ന ഫേസ്ബുക്ക് പേജ് ആണ് ശോഭാ ജോണിനെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
‘കേരളത്തിൽ പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വനിത. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ക്രിമിനൽ ആണെന്ന് കോടതി പോലും പറഞ്ഞ സ്ത്രീ. കേരളത്തിൽ കാപ്പ ചുമത്തപ്പെട്ട ആദ്യ പെൺഗുണ്ട. ആൽത്തറ വിനീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി. മൊത്തം 44 കേസുകൾ ഉള്ളതിൽ 24 എണ്ണത്തിൽ മുഖ്യപ്രതി. ശോഭാ ജോൺ, കേരളം കണ്ടതിൽ വെച്ച് ഏറ്റവും കുപ്രസിദ്ധി നേടിയ പെൺഗുണ്ട.

തിരുവനന്തപുരത്തെ അറിയുന്ന ഗുണ്ടകളെ എല്ലാം കൈപ്പടിയിൽ കൊണ്ടുനടന്ന ശോഭ ജോൺ എന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ജീവചരിത്രം സിനിമകഥകളെ വെല്ലുന്നതാണ്. പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വനിത എന്ന വിശേഷണം കൂടി ലഭിച്ചതോടെ ശോഭാ ജോൺ സംസ്ഥാനത്തെ പെൺ ഗുണ്ടകളിൽ ഒന്നാമതായി. തന്ത്രി കേസിൽ തുടങ്ങി ഒട്ടനവധി കേസുകളിലൂടെ പ്രസിദ്ധിയാർജിച്ച ശോഭ കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ക്രിമിനലാണെന്ന കണ്ടത്തിലാണ് കോടതി പോലും നടത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് ആണ് മലയൻകീഴ് നെയ്യാറ്റിൻകര സ്വദേശിനിയായ ശോഭയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 18 കൊല്ലം കഠിനതടവിന് വിധിച്ചതോടെ കേരളത്തിൽ പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഗുണ്ട എന്ന വിശേഷണവും ശോഭാ ജോണിന് സ്വന്തമാക്കി. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ഒരുകാലത്ത് ശോഭയുടെ ആളുകളായിരുന്നു. ബ്ലേഡ് ഇടപാടുകൾക്കും പെൺവാണിഭത്തിനും ഗുണ്ടകളുടെ തുണ ആവശ്യമാണെന്ന് മനസ്സിലാക്കിയതോടെ ആണ് അവരുമായി അടുപ്പം വെച്ചത്. പണത്തിനും പെണ്ണിനും ആയി ഗുണ്ടാ സംഘങ്ങൾ ആശ്രയിച്ചതും ശോഭാ ജോണിനെ ആണ്. ഇതിനിടെ ചില ഗുണ്ടകൾ ശോഭയുമായി തെറ്റിപ്പിരിഞ്ഞു. അവരിൽ പ്രധാനിയായ ആൽത്തറ ബിനീഷിനെ കൊലപ്പെടുത്തിയ കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ ശോഭാ ജോണിനെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുണ്ടാ പട്ടികയിൽ പെടുത്തിയതും മ്യൂസിയം പോലീസ് ആയിരുന്നു. പണം പലിശക്ക് കൊടുപ്പായിരുന്നു ശോഭാ ജോണിന്റെ ആദ്യകാല ഇടപാട്. ബിരുദം വരെ പഠിച്ചിട്ടുള്ള ഈ വനിതാ ഗുണ്ട കോളേജ് വിദ്യാഭ്യാസകാലത്ത് വിപ്ലവ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ അംഗമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഭർത്താവ് ഉപേക്ഷിച്ചതോടെ ആരും ചോദിക്കാനും പറയാനും ഇല്ലാതെയായി. ആകെയുള്ള മകനെ മുന്തിയ സ്കൂളിൽ ചേർത്താണ് പഠിപ്പിച്ചത്. ഇതിനിടെയാണ് യുവതികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വാണിഭത്തിന് കാഴ്ചവച്ചു തുടങ്ങിയത്. പലിശക്ക് കൊടുക്കുന്നതിനേക്കാൾ ലാഭം വാണിഭം ആണെന്ന് മനസ്സിലാക്കിയതോടെ ശ്രദ്ധ അതിലായി.

ആദ്യകാലത്ത് തിരുവനന്തപുരത്ത് മാത്രമായിരുന്നു ഇടപാട്. എന്നാൽ അനാശാസ്യ സംഘങ്ങളുമായി കൂടുതൽ അടുത്തതോടെ ശോഭ പടർന്നു പന്തലിച്ചു. അനാശാസ്യത്തിൽ ഏർപ്പെടുന്ന യുവതികളുടെ നേതൃസ്ഥാനവും ശോഭ ജോണിന് ആയി. അങ്ങനെ ലഭിച്ച കാസർഗോഡ് സ്വദേശിനി ആയ യുവതിയുടെ സഹോദരിയാണ് വാരാപ്പുഴ പീഡനക്കേസിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി. യുവതിയും ഭർത്താവും ചേർന്നാണ് പെൺകുട്ടിയെ ശോഭ ജോണിന് കൂട്ടിക്കൊടുത്തത്. വരാപ്പുഴ പെൺവാണിഭം എന്താണ് അറിയപ്പെടുന്നത് എങ്കിലും തിരുവനന്തപുരം, ബാംഗ്ലൂർ, കാസർഗോഡ് തുടങ്ങി കേരളത്തിനകത്തും പുറത്തും മിക്കയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. വരാപ്പുഴയിൽ വെച്ച് 2011 പിടിയിൽ ആയതോടെയാണ് സംഭവം പുറത്തായത്. മൊത്തം 44 കേസുകൾ ഉള്ളതിൽ അതിൽ 24 എണ്ണത്തിൽ ശോഭാ ജോൺ മുഖ്യ പ്രതിയാണ്’.















