തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2019-ലെ സ്വര്‍ണമോഷണം മറച്ചുവയ്ക്കാനാണ് ഈ വര്‍ഷം കോടതി ഉത്തരവ് പാലിക്കാതെ പാളികള്‍ കൊടുത്തുവിട്ടതെന്ന് സംശയം. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും ഇടക്കാല ഉത്തരവില്‍ പമര്‍ശം. ദേവസ്വം ബോര്‍ഡിന്റെ മിനിട്‌സ് ബുക്ക് പിടിച്ചെടുക്കാനും ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാനും പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്‍കി.
2019ലെ മാത്രമല്ല ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2025 ല്‍ ചെന്നൈയിലെ സ്വര്‍ണ്ണം പൂശാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന നിലപാട് ദേവസ്വം കമ്മിഷണര്‍ മാറ്റി. പിന്നിട് ദേവസ്വം പ്രസിഡന്റ് ഇടപെട്ട് പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറുകയായിരുന്നു എന്ന് ഉത്തരവില്‍ പറയുന്നു. 2019 ലെ സ്വര്‍ണ്ണ കവര്‍ച്ച മറച്ചുവെക്കാന്‍ വേണ്ടി 2025ലും ശ്രമം നടന്നു എന്നാണ് പ്രത്യേക സംഘത്തിന്റെ സംശയം.
ദേവസ്വം ഉദ്യോഗസ്ഥരില്‍ ദേവസ്വം ബോഡിന് നിയന്ത്രണം വേണം.ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ അകമഴിഞ്ഞ സഹായിച്ചതായും ഉത്തരവ് വിരല്‍ ചൂണ്ടുന്നു. 2021 ല്‍ സ്വര്‍ണ്ണ പീഠം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ ദൂരുഹതയുണ്ട്. തിരികെ എത്തിച്ച സ്വര്‍ണ്ണ പീഠത്തിന്റെ വിവരങ്ങള്‍ തിരുവാഭരണ രജിസ്ട്രിയില്‍ രേഖപ്പെടുത്തതിരുന്നത് ആകസ്മികം അല്ലെന്നാണ് നിരീക്ഷണം. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. നവംബര്‍ 5 ന് വീണ്ടും പരിഗണിക്കും.
STORY HIGHLIGHT : high court criticizes devasowm board sabarimala gold theft
















