ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാൻ നക്ഷത്രഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, സ്ഥാനക്കയറ്റം, മത്സര വിജയം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർ ഇന്ന് പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. കാര്യവിജയം, കായിക വിജയം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസം, മാനസിക പ്രയാസങ്ങൾ, കലഹം എന്നിവയ്ക്ക് സാധ്യത.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. മാനസിക സംഘർഷം, കാര്യപരാജയം, വേദനാജനകമായ അനുഭവങ്ങൾ എന്നിവ കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ധനയോഗം, കാര്യവിജയം, നേട്ടം, സ്ഥാനക്കയറ്റം, തൊഴിലിടങ്ങളിൽ അംഗീകാരം എന്നിവ കാണുന്നു.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് കാര്യതടസം, ശത്രുശല്യം, അപ്രതീക്ഷിത ചെലവുകൾ എന്നിവ നേരിടേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ ഉണ്ടാകും. യാത്രകൾക്ക് സാധ്യത. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. ധനയോഗം കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികളുടെയും വേദനകളുടെയും ദിവസമായിരിക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, വേണ്ടപ്പെട്ടവരുടെ അകൽച്ച എന്നിവ ഉണ്ടാകാം.
ധനു
ധനു രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയം നേടും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ധനയോഗം എന്നിവ ഉണ്ടാകും. തൊഴിൽ അന്വേഷണങ്ങൾ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അപകടഭതി എന്നിവ നേരിടേണ്ടി വരും. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അഭിപ്രായ വ്യത്യാസങ്ങൾ, കലഹം എന്നിവ ഉണ്ടാകും. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
content highlight: Astrology
















