രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഡൽഹിയിൽ നിർണായക യോഗം ചേരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ യോഗത്തിൽ പങ്കെടുക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്.
















