പെട്ടന്ന് ശരീരം തളരുന്നത് പോലെയോ, തല കറങ്ങുന്നത് പോലെയും ഒക്കെ തോന്നാറുണ്ടോ? ശരീരത്തിൽ ഷുഗർ കുറയുമ്പോഴാണ് ഇത്തരത്തിൽ ലക്ഷങ്ങൾ കാണിക്കുക. ശരീരം വരയ്ക്കുന്നത് പോലെയോ, വിയർക്കുന്നത് പോലെയോ ഒക്കെ അനുഭവപ്പെടാം. ഇതൊക്കൊ രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
പല ശരീരത്തിലെ മാറ്റങ്ങളും ഓരോ അവസ്ഥയെയാണ് കാണിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അതിയായ വിശപ്പ്, പെട്ടന്ന് ഉണ്ടാക്കുന്ന ദാഹം എന്നിവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
വെറുതെ ഇരിക്കുമ്പോൾ പോലും ഹൃദയമിടിപ്പ് കൂടുന്നതും ഷുഗർ കുറയുന്നതിന്റെ കാര്യങ്ങളാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഉണ്ടാവുക, ചുണ്ടുകളിലും നാവിലും ഇക്കിളിയോ മരവിപ്പോ അനുഭവപ്പെടുക ഇവയൊക്കെ രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ ലക്ഷങ്ങൾ ആണ്.
content highlight: Health
















