എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ശരീരഭാരം . എന്നാൽ വെറും ഏഴ് ദിവസത്തിനുള്ളിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് അറിയാമോ? ഏഴ് ദിവസം ഏഴ് തന്ത്രങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും
7 ദിവസം കൊണ്ട് ഭാരം കുറയ്ക്കാൻ 7 തന്ത്രങ്ങൾ
ചെറുചൂടുവെള്ളത്തിൽ കല്ലുപ്പ്
രാവിലെ ഉണരുമ്പോൾ 500 മില്ലി ചെറുചൂടുവെള്ളത്തിൽ ഒരു നുള്ള് കല്ലുപ്പ് ചേർത്ത് കുടിക്കുക. ഇത് വയറിന് ഒരു ജെന്റിൽ ഡിറ്റോക്സ് പോലെ പ്രവർത്തിക്കുകയും മാലിന്യങ്ങൾ പുറന്തള്ളാനും, ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കാനും, അതിരാവിലെയുള്ള വയറുവീർപ്പ് കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും.
ഭക്ഷണസമയം
ശരീരത്തിൻ്റെ സർക്കാഡിയൻ റിഥം അനുസരിച്ച് ഭക്ഷണം കഴിക്കുക. ദഹനം ഏറ്റവും മികച്ച സമയമായ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ വലിയ ഭക്ഷണം കഴിക്കുക. സൂര്യാസ്തമയത്തിന് മുമ്പ് അത്താഴം ലഘുവായി കഴിക്കുന്നത് കൊഴുപ്പ് സംഭരണം കുറയ്ക്കാനും ഇൻസുലിൻ, ലെപ്റ്റിൻ പോലുള്ള ഹോർമോണുകൾ സന്തുലിതമാക്കാനും സഹായിക്കും.
പച്ചക്കറികൾ കഴിക്കുക
ഭക്ഷണത്തിന് മുമ്പ് വേവിക്കാത്തതോ ചെറുതായി ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക. ഇതിലെ നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വൈകുന്നേരം ഇഞ്ചി-മഞ്ഞൾ വെള്ളം
വൈകുന്നേരത്തെ ചായയ്ക്ക് പകരം, ഇഞ്ചി-മഞ്ഞൾ ചേർത്ത ചെറുചൂടുവെള്ളം കുടിക്കുന്നത് വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രിയിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കും.
ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് നടക്കുക
ഭക്ഷണത്തിന് ശേഷവും 20 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ഫലപ്രദമായി ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.
പൂർണ്ണമായും ഇരുട്ടുള്ള മുറിയിൽ ഉറങ്ങുക
സ്‌ക്രീനുകളോ നൈറ്റ് ലൈറ്റുകളോ ഇല്ലാതെ പൂർണ്ണമായും ഇരുട്ടുള്ള മുറിയിൽ ഉറങ്ങുന്നത് മെലടോണിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് മെറ്റബോളിസത്തെയും ഇൻസുലിൻ സെൻസിറ്റിവിറ്റിയെയും മെച്ചപ്പെടുത്താൻ ഗുണം ചെയ്യും.
10 നല്ല തീരുമാനങ്ങൾ
ഓരോ രാത്രിയും, അന്നത്തെ ദിവസം നിങ്ങൾ എടുത്ത 10 നല്ല തീരുമാനങ്ങൾ (ഉദാഹരണത്തിന്, ആവശ്യത്തിന് വെള്ളം കുടിച്ചത്, പഞ്ചസാര ഒഴിവാക്കിയത്) എഴുതി വെക്കുക. ഈ ശീലം ഉത്തരവാദിത്തബോധം വളർത്താനും വൈകാരികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
content highlight: Seven tips to weight loss
















