ആർത്തവവേദന സഹിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നവരാണ് പല സ്ത്രീകളും. വയറുവേദന, തലവേദന, നടുവേദന, അമിത ക്ഷീണം ഇങ്ങനെ പലർക്കും പല തലത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ കാലത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെ ശ്രദ്ധ വേണം.
ധാരാളം ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ അവയിൽ നിന്നും ജങ്ക്ഫുഡ് പരമാവധി ഒഴിവാക്കണം. ആർത്തവ വേദന മാറാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
തണ്ണിമത്തൻ
92 ശതമാനം വെളളം ഉളളതിനാൽ ആർത്തവ സമയത്ത് കഴിക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. ഇതിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി6, വൈറ്റമിൻ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ പല രോഗത്തിനും നല്ലതാണ്. ഫൈബറും തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്തെ ക്ഷീണം മാറ്റാൻ തണ്ണിമത്തൻ നല്ലതാണ്.
തൈര്
കാൽസ്യം ധാരാളം അടങ്ങിയിട്ടുളള തൈര് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആർത്തവ സമയങ്ങളിൽ നിങ്ങളുടെ ശരീരത്തിലെ കാത്സ്യത്തിൻ്റെ അളവ് നിയന്ത്രിക്കാൻ തൈരിന് കഴിയും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുളള മത്സ്യം ആർത്തവ സമയത്തെ വേദനയ്ക്ക് ശമം നൽകും. കൂടാതെ ഈ സമയത്ത് ശരീരത്തിന് കൂടുതൽ ആരോഗ്യം നൽകാനും ഇവ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആർ കൂടാതെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളേവനോയിഡ്‌സ് ആർത്ത്വസമയത്തെ രക്തസമ്മർദ്ദം നിയന്ത്രിക്കും.
ഓറഞ്ച്
നാരങ്ങ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങൾ ശരീരത്തിലെ ഇരുമ്പിൻ്റെ അംശം കൂട്ടുകയും ആർത്തവ കാലത്തെ വേദന കുറയാൻ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങൾ കഴിക്കുകയോ അവയുടെ നീർ കുടിക്കുകയോ ചെയ്യുക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. സിട്രസ് അടങ്ങിയിരിക്കുന്ന ഫലവർഗമാണ് ഓറഞ്ച്. ആൻ്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ശരീരത്തെ കൂടുതൽ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.
ബദാം, പിസ്ത
ബദാം, പിസ്ത ഉൾപ്പെടെയുള്ള നട്‌സിൽഉം മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കുന്നത് കൂടിയാണ് ഇവ. ബദാമിന് പുറമേ വാൾനാട്സ്, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറച്ച് സൂക്ഷിച്ചിരിക്കുന്ന നട്‌സാണ് അൽപം കൂടി നല്ലത്.
പാൽ
പാൽ വളരെ ആരോഗ്യമുളള പാനീയമാണ്. ചൂടുപാലിൽ നെയ്യ് ചേർന്ന് കഴിയുന്നത് ആർത്ത്വ അസ്വസ്ഥതകൾ. രാവിലെ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വേദന കുറയാൻ സഹായിക്കും.
content highlight: Menstraution
















