പാലക്കാട്: പാലക്കാട് ആറുവയസുകാരന് തെരുവുനായുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിയാണ് തെരുനായയുടെ കടിയേറ്റത്.
മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം. കുട്ടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നായ ഓടി വന്ന് കടിക്കുകയായിരുന്നു. വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കുട്ടി കളിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
















