തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിലും ഭിന്നത.
വിഷയത്തില്‍ എതിര്‍ അഭിപ്രായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കേന്ദ്ര ഫണ്ടല്ലേ വെറുതേ കണ്ടയേണ്ടല്ലോ എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ബിജെപി-സിപിഐഎം ഡീലിന്‍ഫെ ഭാഗമായാണ് പദ്ധതി എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. ‘ എം ശ്രീ ഒറ്റയ്ക്കല്ല. കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഐഎം-ബിജെപി ഡീലാണ്. അതില്‍ ഒന്നാണ് പിഎം ശ്രീ പദ്ധതി എന്ന് കരുതിയാല്‍ മതി. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറച്ചുവെച്ചതും സിപിഐഎം മറച്ചുവെച്ചതും നമുക്ക് മനസിലാക്കാന്‍ പറ്റും.
ലാവ്‌ലിന്‍ കേസ് നാല്‍പത് തവണ മാറ്റിവെയ്ക്കുന്നത് നമുക്ക് മനസിലാക്കാന്‍ പറ്റും. ഇങ്ങനെ എടുത്ത് നോക്കിയാല്‍ ഒരു പരമ്പര തന്നെയുണ്ട്. അതില്‍പ്പെട്ട ഒന്നാണ് പിഎം ശ്രീ പദ്ധതി’, കെ സി വേണുഗോപാല്‍ പറഞ്ഞു.
















