പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്‌ന്നെന്ന വാര്‍ത്ത തള്ളി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍.
ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു.
















