തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിനയുടെ മൃദദേഹമാണ് ലോഡ്ജ് മുറിയിൽ നിന്ന് കണ്ടത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കാണാനില്ലെന്ന് പോലീസ് മാധ്യമങ്ങളോടെ പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ കൊലപാതകം ആകാനാണ് സാധ്യത പൊലീസ് പറഞ്ഞു.
മുറിയിൽ പിടിവലിനടന്നതിന്റെ ലക്ഷണങ്ങളും യുവതിയുടെ കൈയിൽ ചെറിയ മുറിപ്പാടുകൾ ഉണ്ടന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു അസ്മിനയും ജോബിയും ലോഡ്ജിൽ എത്തുന്നത്, അസ്മിന ഭാര്യ എന്നായിരുന്നു എല്ലാവരെയും പരിചയപ്പെടുത്തിയത്. പിന്നീട് രാത്രി ഏകദേശം ഒന്നരയോടെ ആയിരുന്നു ജോബിൽ തിരികെ മുറിയിലേക്ക് പോയത് എന്നാണ് മറ്റുജീവനക്കാർ പോലീസിനോട് പറഞ്ഞത്.
ബുധനാഴ്ച രാവിലെ ഏറെ നേരമായിട്ടും ജോബിൻ പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് മുറിയിൽ പോയി ലോഡ്ജിനെ ജീവനക്കാർ നോക്കിയാക്കിലും മുറി തുറക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തു എത്തി വാതിൽ തള്ളി തുറന്ന് അകത്തു കടന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അഞ്ചു ദിവസം മുന്‍പാണ് ജോബി ലോഡ്ജില്‍ ജോലിക്ക് എത്തിയത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
















