മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ആശാവര്‍ക്കര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്ത്യന്‍ പ്രസിഡന്റും വനിതയുമായ ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം നടക്കുമ്പോഴാണ് ആശാ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രിയുടെ വീട്ടു പടിക്കല്‍ നടക്കുന്നത്. പ്രതിഷേധ സമരത്തെ ക്ലിഫ് ഹൗസ് റോഡില്‍വെച്ച് പോലീസ് തടയുകയും അഴരുടെ മൈക്കും സ്പീക്കറും പിടിച്ചെടുക്കുകയും ചെയ്തതോടെ ആശാവര്‍ക്കര്‍മാര്‍ റോഡിലിരുന്ന് സമരം ചെയ്തു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ആശമാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല.
തങ്ങളുടെ മൈക്കും സ്പീക്കറും തിരിച്ചു കിട്ടാതെ പോകില്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും ആശമാര്‍ പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രിയെ കാണാന്‍ എത്തിയവരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തുരത്താന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും ആശമാര്‍ ആരോപിച്ചു. റോഡില്‍ ഇരുന്ന ആശമാരുടെ ദേഹത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. സ്വപ്‌ന സുരേഷിനെ കാണാന്‍ സമയമുള്ള മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം കേള്‍ക്കാന്‍ സമയമില്ലാതെ ആയതെന്നാണ് ചോദ്യം.
പോലീസിനെ കൊണ്ട് തല്ലിച്ചാലും പിന്നോട്ടില്ലെന്നു പറഞ്ഞാണ് ആശമാര്‍ ക്ലിഫ്ഹൗസിനു മുമ്പില്‍ കുത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റു ചെയ്യാനും നാക്കാനുമൊക്കെയുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, ആശമാര്‍ റോഡില്‍ കിടക്കുകയാണ് ചെയ്യുന്നത്.
കടപ്പാട് മീഡിയാ വണ്‍
CONTENT HIGHTLIGHTS;Asha’s wish to be killed in a car: Protesters lie in front of a police jeep; Police seize microphone and speaker; Watch video
















