കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കി. ഇന്ധന ചോർച്ചയെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനം വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇറക്കിയത്.
വിമാനത്തിലെ 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തെ കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും വാരണാസി പൊലീസ് അറിയിച്ചു.
STORY HIGHLIGHT : IndiGo Kolkata-Srinagar flight makes emergency landing Varanasi
















