പുലി ഭീതിയെ തുടര്‍ന്ന് പാലക്കാട് അട്ടപ്പാടിയില്‍ സ്‌കൂളിന് നാളെ അവധി. അട്ടപ്പാടി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടുദിവസമായി സ്‌കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നുണ്ട്. അധ്യാപകരുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
STORY HIGHLIGHT : leopard-scare-school-closed-tomorrow-in-attappadi
















