തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്തുടരുകയാണ്.കാസർകോഡ്,കണ്ണൂർ,വയനാട്,കോഴിക്കോട്,മലപ്പുറം,കോട്ടയം,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേർട്ട്.
മറ്റന്നാൾ വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വിവിധ ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലുള്ളവരും, തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
















