ഡൽഹി: ഗീത കോളനിയിലെ റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായി. പുലർച്ചെ 1:05 ഓടെയാണ് സംഭവം. ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്ന് തന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം 15-20 ചേരി വാസസ്ഥലങ്ങൾ അപകടത്തിൽ നശിച്ചു.സ്ഥലത്ത് 8 ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇവിടെ തീപിടുത്തമുണ്ടായിരുന്നു.
















