ബിഗ് ബോസ് സീസൺ ഏഴിലെ കരുത്തുറ്റ മത്സരാർഥിയായിരുന്നു ലക്ഷ്മി. തന്റെ നിലപാടുകൾ കൊണ്ടും പ്രശ്നക്കാരിയായി നിന്ന താരം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തായത്. ആദില- നൂറയെ തന്റെ വീട്ടിൽ കയറ്റില്ലെന്ന പരാമർശമാണ് ലക്ഷ്മിയെ മുഖ്യധാരയിലേക്ക് എത്തിച്ചത്. എന്നാൽ ഇപ്പോഴിതാ താൻ ജീവിക്കുന്നത് തന്റേതായ ശരി തെറ്റുകളിലാണെന്നും അവരെന്ത് പറയും, ഇവരെന്ത് പറയുമെന്നൊന്നും ചിന്തിക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ലക്ഷ്മിയുടെ വാക്കുകളിങ്ങനെ;
ഒരാൾ ഒരു ആനിമലിനെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും. മോൻ ജനിച്ചതിനു ശേഷമാണ് എൽജിബിടിക്യുവിന് എതിരായത്. മോന്റെ കാസ്റ്റ്, റിലീജ്യൻ, സെക്ഷ്വാലിറ്റി ഇതൊന്നും താൻ അല്ല തീരുമാനിക്കേണ്ടത്. ഒരു പ്രായമാകുമ്പോൾ അവനാണ് അത് തീരുമാനിക്കേണ്ടത്.
അങ്ങനെ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ. ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ പേടി തോന്നിയില്ല. എൽജിബിടിക്യൂവിന്റെ കൂടെ പ്ലസ് പ്ലസ് എന്നും പറഞ്ഞ് പോകുന്നുണ്ട്. ചില രാജ്യങ്ങളിൽ ടു സ്പിരിറ്റ് എന്നും പറഞ്ഞ് ഉണ്ട്. പ്ലസിന് നിരവധി സബ് വെറൈറ്റികളുണ്ട്. അങ്ങനെ നോക്കുമ്പോൾ ആദില – നൂറയെപ്പോലുള്ള ലെസ്ബിയൻ കപ്പിൾ മാത്രമല്ല ഉള്ളത്. ഈ പ്ലസിൽ ഒരാൾ ഒരു ആനിമലിനെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും. നമ്മുടെ നാട്ടിൽ ഇത് ആരംഭിച്ചിട്ടേയുള്ളൂവെന്ന് കരുതാം.
content highlight: Lakshmi Bigboss
















