കാറിനെ ഭംഗിയായി സൂക്ഷിക്കാൻ എല്ലാവിധ മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് ഇന്നത്തെ ആളുകൾ. നോട്ടത്തിലും വർക്കിലും മികച്ച റിസൾട്ടാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് കാറുകളെ എങ്ങനെ സൂക്ഷിക്കണമെന്ന് പലർക്കും അറിയില്ല എന്നുള്ളതാണ് യാഥാർഥ്യം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ;
ഫ്ളൂയിഡുകള്‍ പരിശോധിക്കേണ്ടത്
പതിവായി ഫ്ളൂയിഡുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, കൂളന്റുകള്‍ എന്നിവ ശരിയായ അളവില്‍ വാഹനത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ടയറുകളുടെ പരിപാലനം
കാര്‍ സംരകഷണത്തില്‍ ടയറുകളുടെ പരിപാലനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. ടയറിന്റെ കാറ്റ് കൃത്യം അളവിലാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ടയറിലെ വായു അളവിനേക്കാള്‍ കൂടുതലോ കുറവോ ആണെങ്കില്‍ വാഹനാപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ബ്രേക്ക് കുറയുന്നത്
പല വാഹനാപകടങ്ങള്‍ക്കും പിന്നില്‍ ബ്രേക്ക് കുറയുന്നത് ഒരു കാരണമാകാറുണ്ട്. വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. നല്ല ബ്രേക്ക് സിസ്റ്റം സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു. അതിനാല്‍, ബ്രേക്ക് പാഡുകളും റോട്ടറുകളും പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമെങ്കില്‍ അവ ഉടനടി മാറ്റിസ്ഥാപിക്കുകയും വേണം.
കാര്‍ ബാറ്ററി
കാര്‍ ബാറ്ററിയും വളരെ പ്രധാനമാണ്. ബാറ്ററിയിലെ പ്രശ്‌നങ്ങള്‍ നമുക്ക് മനസ്സിലാകണമെന്നില്ല. അതിനാല്‍ ഒരു മെക്കാനിക്കിന്റെ സഹായം തേടുന്നത് നല്ലതാണ്. തുരുമ്പ്, ചോര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കണം. ഇത് കാറിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.ബാറ്ററിയോടൊപ്പം, വൈപ്പര്‍ ബ്ലേഡുകളും ഇടയ്ക്കിടെ പരിശോധിക്കണം.
content highlight: CAR
















