പലിശനിരക്കുകൾ കുറച്ച് ലഭിക്കാനും വേഗത്തിൽ വായ്പകൾ ലഭിക്കാനും നല്ല ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്.
എന്നാൽ, പലർക്കും ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നുണ്ടാവാം. . ഈ കാരണങ്ങൾ ശ്രദ്ധിച്ചാൽ ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നത് ഒഴിവാക്കാം.
- കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലും വായ്പാതവണകളും അടയ്ക്കാതിരുന്നാൽ ക്രെഡിറ്റ് സ്കോർ ഗണ്യമായി കുറയും. ഇത് തടയാൻ ഓട്ടോ പേയ്മെൻ്റുകൾ നല്ലതാണ്.
- ക്രെഡിറ്റ് ലിമിറ്റിൻ്റെ ഒരു പരിധിയെക്കാൾ കൂടുതലായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുക. ആകെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിൽ താഴെ ഉപയോഗം നിർത്തുക.
- നിരന്തരം ലോണുകൾക്ക് അപേക്ഷിക്കാതിരിക്കുക. ഇത് സാമ്പത്തികസമ്മർദ്ദത്തെയാണ് സൂചിപ്പിക്കുക. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം ലോണുകൾക്ക് അപേക്ഷിക്കുക.
- പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്കോർ കുറച്ചേക്കാം. കാർഡുകൾ ക്ലോസ് ചെയ്യാതിരിക്കുക.
- ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങളുണ്ടോ എന്ന് ആറ് മാസത്തിലൊരിക്കൽ പരിശോധിച്ച് തിരുത്തുക. ക്രെഡിറ്റ് റിപ്പോർട്ട് അപ്ടുഡേട് ആക്കി സൂക്ഷിക്കണം.
- സുരക്ഷിത വായ്പകളും അസുരക്ഷിത വായ്പകളും സന്തുലിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് ക്രെഡിറ്റ് സ്കോർ കുറയ്ക്കാനുള്ള പ്രധാന കാരണമാണ്.
- ഓഫറുകൾ ദുരുപയോഗം ചെയ്യുന്നത് തെറ്റായ രീതിയാണ്. റിവാർഡുകൾക്ക് വേണ്ടി മാത്രം ക്രെഡിറ്റ് ശീലങ്ങൾ തെറ്റിക്കാതിരിക്കുക. പലരും പിന്തുടരുന്ന ഒരു ദുശീലമാണിത്.
content highlight: Credit score
















