ഉത്തർപ്രദേശ് നോയിഡയിൽ നവജാത ശിശുവിന് നൽകിയ കുത്തിവെപ്പിൽ അപാകതയെന്ന ചൂണ്ടിക്കാട്ടി പരാതിയും ആയി മാതാപിതാക്കൾ. കുഞ്ഞിന്റെ പിതാവ് ബാലേശ്വർ ഭാട്ടിയാണ് അശ്രദ്ധ ആരോപിച്ച് പോലീസിൽ പരാതി നൽകിയത്. ഈ മാസം അഞ്ചിനായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഗ്രേറ്റർ നോയിഡയിലെ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ആശുപത്രി ജീവനക്കാർ കുഞ്ഞിന് കുത്തിവെപ്പ് നൽകുകയും അതിനെ തുടർന്ന് കുഞ്ഞിന്റെ കൈ വീർക്കുകയും നീല നിറമാകുകയും ചെയ്തു. അവിടുത്തെ ഡോക്ടറെ ഉടനെ വിവരം അറിയിച്ചേക്കിലും കുട്ടിയുടെ നില വഷളായതിനാൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ആരോഗ്യനിലയിൽ ഒരു മാറ്റവും സംഭവിച്ചില്ല. ഇപ്പോൾ കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാൽ കൈ മുറിച്ചുമാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
















