തളിപ്പറമ്പ് വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തളിപ്പറമ്പ് അഡീഷണല്‍ സെക്ഷൻ ജഡ്ജ് കെ.എൻ.പ്രശാന്താണ് പ്രതി കുറ്റക്കാരിയാണെന്ന് തെളിയിച്ചത്.
കുടുംബവഴക്കിനെത്തുടര്‍ന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാൽ പ്രതി റോസമ്മ കുറ്റം സമ്മതിച്ചിട്ടില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്.
റോസമ്മയെ ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ശിക്ഷ ശനിയാഴ്ച ആണ് വിധിക്കുക. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.
















