ആരും പറയാന്‍ മടിക്കുന്ന ഗൗരവകരമായ കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു അവതരിപ്പിക്കുന്ന പ്രതിഭയാണ് സുകുമാര്‍ എന്ന് ഇന്ദ്രന്‍സ്. പ്രഥമ സുകുമാര്‍ സ്മാരക പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന് സൂര്യ കൃഷ്ണമൂര്‍ത്തി സമ്മാനിച്ച വേളയിലാണ് സുകുമാര്‍ അനുസ്മരണം അദ്ദേഹം നടത്തിയത്. ലളിതമായി ഹാസ്യം ചലിച്ചു പറയുന്ന കാര്യങ്ങള്‍ എത്ര ഗൗരവമുള്ളതാണെന്ന് പിന്നീട് ചിന്തിക്കുമ്പോഴാണ് നമുക്ക് മനസിലാകുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന പ്രഥമ പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരികോത്സവത്തിലാണ് ഹാസ്യ സാഹിത്യ പ്രതിഭ സുകുമാറിന്റെ പേരിലുള്ള പ്രഥമ സ്മാരക പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കിയത്.
തന്റെ അച്ഛന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം സ്വീകരിക്കുന്നത് ഇന്ദ്രന്‍സ് അതിന് തികച്ചും അനുയോജ്യനായ ആള്‍ എന്ന് അച്ഛന്‍ തന്നെ സമ്മതിച്ചിട്ടുണ്ടാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സുകുമാറിന്റെ മകള്‍ സുമംഗല പറഞ്ഞു. ഭാരത് ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സിആര്‍ മഹേഷ് എംഎല്‍എ, കൃഷ്ണ പൂജപ്പുര, സാഹിത്യകാരന്‍ സുദര്‍ശന്‍, സംസ്‌കാര സാഹിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍വി പ്രദീപ് കുമാര്‍, സാഹിത്യകാരന്‍ സുകുമാറിന്റെ മകള്‍ സുമംഗല, സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി ചെയര്‍മാന്‍ പൂഴാനാട് ഗോപന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ‘കാലം പറക്കണ്’ അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും പുരസ്‌കാര സന്ധ്യയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉത്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സാഹിതി തിയേറ്ററിന്റെ നാടകം ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’ അവതരിപ്പിക്കും.
CONTENT HIGH LIGHTS; Sukumar is a genius who humorously presents serious things that no one hesitates to talk about: Indrans
















