കൊച്ചി: ക്ലിനിക്കൽ മേഖലയിൽ എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൂടുതൽ വ്യക്തതയും കൃത്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പഷ്ട് 2025 ദേശീയതല യുജി മെഡിക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.
അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി. മെഡിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ക്ലിനിക്കൽ സന്ദർഭങ്ങളിൽ പരിശീലനം ഉറപ്പാക്കുന്ന അഞ്ചുദിവസത്തെ മെഡിക്കൽ ഫെസ്റ്റിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
സർജറി, പ്രസവചികിത്സ, ഗൈനക്കോളജി, കാർഡിയോവാസ്കുലർ മെഡിസിൻ, സ്ട്രോക്ക് മെഡിസിൻ, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളെ കുറിച്ചുള്ള ക്ലാസുകളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ബേസിക് ലൈഫ് സപ്പോർട്ട്, ലംബർ പഞ്ചർ, നിയോനാറ്റൽ റീസസിറ്റേഷൻ, ബ്രോങ്കോസ്കോപ്പി, തുടങ്ങിയ സ്‌കിൽ ലാബുകളിലും പരിശീലനങ്ങളിലും പങ്കെടുക്കാൻ ഫെസ്റ്റിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.
റോബോട്ടിക് സർജറി, ഇസിജി വിശകലനം, ഹിപ്നോട്ടിസം, ഫോറൻസിക് ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ മേഖലകളിൽ സംഘടിപ്പിച്ച ശിൽപ്പശാലകളും ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
















