ലോകം അവസാനിക്കും എന്ന് ബന്ധപ്പെട്ട് നിരവധി വാർത്തകൾ നമ്മൾ കേൾക്കുന്നതാണ്. എന്നാൽ അതിൽ സത്യം ഉണ്ടോ അതോ ഭയപ്പെടുത്താൻ വേണ്ടി ആളുകൾ പറയുന്നതാണോ? നേരത്തെ 2012 ൽ ലോകം അവസാനിക്കും എന്ന് പറഞ്ഞു വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് ഒന്നും സംഭവിച്ചതുമില്ല. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഉള്ള ചർച്ചകൾ ഉയർന്നു വരുന്നുണ്ട്.
ശാസ്ത്രജ്ഞർ നേരത്തെ പ്രവചിച്ചത്തിൽ വേഗത്തിൽ, ഭൂമി ഇല്ലാതെയാകുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നാസയും ജപ്പാനിലെ ടോഹോ സർവകലാശാലയും നടത്തിയ പഠനത്തിൽ പറയുന്നത് “മുൻപ് ശാസ്ത്രജ്ഞർ പ്രവചിച്ചതിലും നേരത്തെ ഭൂമി മനുഷ്യ ജീവിതത്തിന് അനുയോജ്യമല്ലാതെയായി മാറും”.
ശക്തമായ കമ്പ്യൂട്ടറുകളും നൂതന കാലാവസ്ഥ മാർഗങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, ഭൂമിയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവും, ആഗോള താപനിലയിലയിലെ വർധനവും, ഭൂമിയെ വളരെയധികം ചൂട് പിടിപ്പിക്കുകയും അസ്ഥിരമാക്കുകയും ചെയ്തേക്കാം എന്ന് പഠനങ്ങൾ കണ്ടെത്തി. ഇങ്ങനെ ഉണ്ടാകുന്നത് വർധിച്ച് വരുകയാണെങ്കിൽ ഭൂമിയിൽ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും നിലനിൽക്കാൻ പറ്റില്ല.
മനുഷ്യന്റെ മലിനീകരണവും, സൂര്യന്റെ പരിണാമവും ഭൂമിയുടെ സ്വഭാവിക അന്തരീക്ഷവും താപനിലയും, പ്രതിക്ഷിച്ചതിലും വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ സമുദ്രങ്ങളുടെ കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും തടസ്സപ്പെടുത്തും. അങ്ങനെ വരുമ്പോൾ ഇവിടെ ജീവൻ നിലനിർത്താൻ കൂടുതൽ പ്രയാസം ഉണ്ടാകും.
നൂറ്റാണ്ടുകളായി, ഗവേഷകർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തി വരുന്നുണ്ട്. ഇപ്പോൾ നൂതന സൂപ്പർ കമ്പ്യൂട്ടിങ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, അന്തരീക്ഷം, സൗരവികിരണം, പാരിസ്ഥിതിക സംവിധാങ്ങൾ, എന്നിവ തമ്മിലുള്ള ഏറ്റവും സങ്കീർണ്ണമായ ഇടപെടലുകൾ തിരിച്ചറിയാൻ സാധിക്കും. നാസയുടെ ഏറ്റവും പുതിയ പഠനം, ഭൂമിയുടെ ആവാസവ്യവസ്ഥ കുറയുന്നത്തിന്റെ സമയത്തെ കുറിച്ച് പറയുന്നുണ്ട്. പരിസ്ഥിയിലെ ഈ മാറ്റം ജീവജാലങ്ങൾക്ക് എങ്ങനെ ഭീഷണിയാകുന്നു എന്ന് ഇതിൽ പറയുന്നുണ്ട്.
ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ഈ പഠന റിപ്പോർട്ടുകൾ, വർഷങ്ങൾ കഴിഞ്ഞുള്ള ഭൂമിയുടെ ഭാവി പ്രവചിക്കുക മാത്രമല്ല, വരും നൂറ്റാണ്ടിൽ മനുഷ്യരാശിക്ക് സംഭവിക്കാൻ ഇരിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ എടുത്ത് പറയുന്നുണ്ട്.
ഭൂമിയുടെ ഭാവിക്ക് അപകടം ഉണ്ടാക്കുന്നത് അസ്‌ട്രോയിഡുകളോ യുദ്ധങ്ങളോ മാത്രമല്ല. സൂര്യനിൽ നിന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ വർഷം കഴിയുംതോറും സൂര്യന് പ്രായമാകുകയും, അത് മുൻപത്തെക്കാളും കൂടുതൽ തിളക്കമുള്ളതും വലുതുമായി മാറുന്നു. ഇത് ഭൂമിയിലേക്ക് കൂടുതൽ ചൂടും വികിരണവും ഉണ്ടാക്കും. സൗരോർജ്ജത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ആഗോള താപനില വർധിപ്പിക്കാൻ ഇടയാക്കുകയും കാലാവസ്ഥ മാറ്റങ്ങളും ഉണ്ടാകും. ഇത് ഭൂമിക്കും അതിലെ ജീവജാലങ്ങൾക്കും തിരിച്ചടി നൽകും.
“സൂര്യൻ ഒരു വലിയ ചുവന്ന ഭീമൻ ഗോളമായി മാറുന്നതിന് മുന്നേ തന്നെ ഈ പ്രക്രിയ സംഭവിക്കും. ഇത് മനുഷ്യൻ വിചാരിക്കുന്നതിലും വേഗത്തിൽ ആകുകയും, ഭൂമിയുടെ പരിസ്ഥിതി മാറുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു”.
സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനുകൾ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം , ഏകദേശം ഒരു ബില്യൺ വർഷങ്ങൾക്ക് ശേഷം, ഭൂമിയിൽ താപനില ഉയരുകയും ഇവിടെയുള്ള ജല സ്രോതസുകളെയും സമുദ്രങ്ങളെയും വറ്റിച്ചുകളയും. മൊത്തത്തിൽ ഉള്ള അന്തരീക്ഷം മുങ്ങുകയും ഭൂമിയിൽ ഉള്ള ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാകും. സൂര്യന്റെ ചൂട് കൂടുന്നത് കാരണം ഭൂമി വരണ്ട് തുടങ്ങും എന്നും പഠനം പറയുന്നു. അതുപോലെ ഭൂമിയിൽ ഉള്ള ഓക്സിജന്റെ അളവ് കുറയ്ക്കും.
















